പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ മമതാ ബാനര്‍ജിയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി അമിത് ഷാ .
രഥയാത്രയായി മുന്നോട്ടു പോകുക തന്നെ ചെയ്യും ആര്‍ക്കും ഞങ്ങളെ തടയാനാകില്ല . ബംഗാളില്‍ ഭീകര ഭരണമാണെന്നും മുഖ്യമന്ത്രി മമത ജനാധിപത്യത്തെ ഞെക്കിക്കൊല്ലുകയാണെന്നും കൂട്ടിച്ചേര്‍ത്തു .
കൂച്ച് ബെഹാറില്‍ നിന്നും യാത്ര തുടങ്ങുന്നതിനായിരുന്നു ബിജെപിയുടെ പദ്ധതി . കൂച് വര്‍ഗീയ സംഘര്‍ഷത്തിനു സാധ്യതയുള്ള ഇടമാണെന്നും രഥയാത്രയ്ക്ക് ഇടയില്‍ ആക്രമണം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു . യാത്രക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരി വെച്ചിരുന്നു . ഈ വിധിയ്ക്കെതിരെ ഡിവിഷന് ബഞ്ചിനെ സമര്‍പ്പിക്കാനാണ് ബിജെപിയുടെ നീക്കം .
Discussion about this post