ശബരിമലയിലെ അരവണ പ്ലാന്റിലെ ജീവനക്കാരന് ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ മനം നൊന്താണ് മുട്ടട സ്വദേശിയായ വേണുഗോപാല്‍ നായര്‍ ആത്മഹത്യ ശ്രമം നടത്തിയത് എന്നാണ് വിവരം. 90 ശതമാനം പരിക്കേറ്റ ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്
ശബരിമലയിലെ വിശ്വാസികളുടെ വികാരം മുഖ്യമന്ത്രി ഇത്ര ലഘൂകരിച്ച് കാണരുതെന്ന് സി.കെ പത്മനാഭന് പ്രതികരിച്ചു. സര്‍്ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാകണം. അനാവശ്യമായി പിടിവാശിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്നത്. ഇനിയെങ്കിലും വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ ഉള്‍കൊള്ളണമെന്നും തീക്കളിയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.സമരപന്തലിനുള്ള സുരക്ഷ സശക്തമല്ലെന്നും ബിജെപി ആരോപിച്ചു.
https://braveindianews.com/13/12/189498.php
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിന് മുന്നില്‍ അയ്യപ്പഭക്തന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
Discussion about this post