വനിതാ മതിലില്‍ വനിതകളെ എത്തിക്കുന്ന നവോത്ഥാനസംഘടനകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നവോത്ഥാന സ,ംഘടനകളാണ് വനിത മതില് എന്ന ആശയം അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതും വെള്ളാപ്പള്ളി തള്ളി.
‘വനിതാ മതില്’ സര്‍ക്കാര്‍ പരിപാടിയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി പറഞ്ഞു. വനിതാ മതില് സര്‍ക്കാര്‍ പരിപാടി തന്നെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് വനിതാ മതില് സംഘടിപ്പിക്കുന്നത്. സാമുദായിക സംഘടനകളുടെ യോഗം വിളിച്ചപ്പോള്‍ പൊതുഭരണ വകുപ്പാണ് വനിതാ മതില് എന്ന ആശയം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിക്ക് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ’24’ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ തള്ളി രംഗത്തെത്തിയത്. ശബരിമല വിഷയത്തില്‍ താന്‍ ഭക്തര്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലില്‍ തന്റെ ഭാര്യയും, മകന് തുഷാറിന്റെ ഭാര്യയും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഡിജെഎസ് ചെയര്‍മാനായ തുഷാര്‍ വെള്ളാപ്പള്ളി വനിത മതിലിനെ എതിര്‍ക്കുന്ന എന്‍ഡിഎ ചേരിയിലാണ്. ശബരിമല വിഷയത്തില്‍ യുവതി പ്രവേശനത്തെ എതിര്‍ത്തുള്ള സമരങ്ങള്‍ക്ക് ബിഡിജെഎസ് നേതൃത്വം നല്‍കിയിരുന്നു. വനിത മതിലിനോട് സഹകരിച്ചില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംഘടനയില്‍ ഉണ്ടാവില്ലെന്ന് വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു. അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വനിതാ മതിലെന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിതിനോട് കൃത്യമായ മറുപടി വെള്ളാപ്പള്ളി നല്‍കിയിട്ടില്ല
Discussion about this post