ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരത്തില്‍ ഏഴാം ദിവസം നിരാഹാരമനുഷ്ഠിക്കുന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന് ശേഷം നിരാഹാരമനുഷ്ഠിക്കുന്നത് സി.കെ.പത്മനാഭനാണ്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമര പരിപാടികള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയായിരിക്കും ഉദ്ഘാടനം ചെയ്യുക.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും തീര്‍ത്ഥാടര്‍കര്‍ക്ക് സൗകര്യങ്ങളൊരുക്കിക്കൊടുക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. സമരം പതിനാനാലാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്.
അതേസമയം സര്‍ക്കാരിന്റെ വനിതാ മതില്‍ സര്‍ക്കാര്‍ ജീവനക്കാരെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ മാത്രമെ ഉപകരിക്കൂവെന്ന് സി.കെ.പത്മനാഭന്‍ ചൂണ്ടിക്കാട്ടി. കൂടാതെ ആത്മഹത്യ ചെയ്ത ശബരിമല ഭക്തന്‍ വേണുഗോപാലന്‍ നായരെപ്പറ്റി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post