അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവം. കുട്ടിയും അടുത്ത ബന്ധുവായ പ്രതിയുമെല്ലാം താമസിച്ചിരുന്ന വീട്ടിലാണ് പോലീസ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതിക്ക് നേരേ നാട്ടുകാരുടെ പ്രതിഷേധമുയരുകയായിരുന്നു. പ്രതിയെ സ്ത്രീകളടക്കമുള്ള നാട്ടുകാർ ആക്രമിക്കാനും ശ്രമിച്ചു
ജീപ്പിൽനിന്ന് ഇറങ്ങിയ പ്രതിയെ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. പ്രതിയുടെ അടുത്ത ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നില്ല.
പോലീസ് വളരെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ച് മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പൊലീസും പ്രദേശവാസികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Discussion about this post