ഇസ്ലാമാബാദ്; പാകിസ്താനിലെ ബലൂചിസ്താനിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവച്ച് അബ്ദുൽ ലത്തീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ആയുധധാരികളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുക്കുന്നതിനിടെ ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു.
ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്ന മാദ്ധ്യമപ്രവർത്തകനായിരുന്നു ഇയാൾ. ബലൂചിസ്താനിലെ മാദ്ധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയും ലക്ഷ്യമിട്ട് പാകിസ്താനിൽ നടക്കുന്ന ‘കിൽ ആന്റ് ഡംപ്’ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് വിവരം.
അബ്ദുൽ ലത്തീഫിന്റെ മൂത്ത മകൻ സെയ്ഫ് ബലോച്ചിനെയും മറ്റ് ഏഴു കുടുംബാംഗങ്ങളെയും ഏതാനും മാസങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ടുപോകുകയും പിന്നീട് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു
Discussion about this post