പാര്‍ലിമെന്റ് മന്ദിരത്തിലെ പ്രവേശനക്കവാടത്തിലെ സുരക്ഷാവേലിയിലേക്ക് സ്വകാര്യ ടാക്സി വാഹനം ഇടിച്ചു കയറിയത് പരിഭ്രാന്തി പരത്തി . ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത് . വാഹനം വന്നിടിച്ചു കയറിയതിനെ തുടര്‍ന്ന് ദ്രുതകര്‍മ്മസേന അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും മന്ദിരവും പ്രവേശനക്കവാടവും പാതയും സുരക്ഷാവലയത്തിലാക്കുകയും ചെയ്തു .
ഇടിച്ച വാഹനത്തിനു അടുത്ത് ചെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധന നടത്തുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും . നിയന്ത്രണം തെറ്റിയോ , അബദ്ധം സംഭവിച്ചതിനാലോയാവാം സുരക്ഷാവേലിയിലെക്ക് വാഹനം ഇടിച്ചു കയറിയതെന്നാണ് നിഗമനം . സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുകയും ഉടന്‍ തന്നെ വാഹനം അവിടെ നിന്നും പോകുകയുമായിരുന്നു .
അതീവസുരക്ഷാ പ്രാധാന്യമുള്ളതും പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് മന്ദിരത്തിലേക്ക് പ്രവേശിക്കാനുമുള്ളതാണ് ഈ കവാടം . സ്ഥലത്ത് നിന്നും വാഹനം പോയതോടെ അതീവജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു .
Discussion about this post