എന്‍എസ്എസിനെ സുകുമാരന്‍ നായര്‍ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വനിത മതില് സംബന്ധിച്ച എന്‍എസ്എസിന്റഎ പ്രതികരണം ശരിയായില്ലെന്നും കോടിയേരി പറഞ്ഞു.
വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ എന്‍.എസ്.എസ്, ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്റേത് ആത്മഹത്യാപരമായ നിലപാടാണ്.
മന്നത്ത് പത്മാനാഭന് മുന്നോട്ടുവെച്ച ആശയമാണ് വനിതാമതിലില്‍ കൂടി കേരളത്തിലെ സ്ത്രീകള്‍ ഉദ്ഘോഷിക്കാന്‍ പോകുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ചുനില്‍ക്കേണ്ട സമയങ്ങള്‍ എത്രയോ തവണ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.വനിതാ മതില് പരാജയപ്പെടും എന്നവര്‍ ആദ്യം കണക്കുകൂട്ടി. വിജയമാകുമെന്ന് കണ്ടപ്പോള്‍ പിന്നെ അവര്‍ പറഞ്ഞു ഇത് ഗവണ്മെന്റ് പരിപാടിയാണെന്ന്. സര്‍ക്കാരിന്റെ ഒരു നയാപൈസ പോലും ഞങ്ങള്‍ ഇക്കാര്യത്തിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയല്ല. ‘ഇത് സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ്. വനിതാ മതിലിനെതിരെ പ്രചരണം സംഘടിപ്പിക്കുന്നവര്‍ കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. കേരളത്തെ ഒരു ഗുജറാത്താക്കാന്‍ ശ്രമിക്കുന്നവരാണ്. സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ വനിത മതിലിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയത്. സംഘടന ഇപ്പോള്‍ സമദൂരം എന്ന നിലപാടില്‍ തന്നെയാണെന്നും, ആവശ്യമങ്കില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ആ നിലപാടി പുനപരിശോധിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഹങ്കാരമാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. വനിതാ മതില് വിഭാഗീയതയുണ്ടാക്കുന്നുവെന്നും എന്‍എസ്എസ് ആരോപിച്ചു.
Discussion about this post