സൗദിഅറേബ്യയില്‍ ആരംഭിച്ച സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടമാവുന്ന ഇന്ത്യക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍ . ഇത്തരക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് . സ്പോന്സര്മാറുന്നത് അടക്കമുള്ള കാര്യങ്ങള്‍ സഹായം നല്‍കുമെന്ന് ലോകസഭയിലാണ് അറിയിച്ചത് .
സ്വദേശിവത്കരണം കാരണം വിവിധമേഖലകളിലെ ആയിരകണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാവും . ഇവര്‍ക്കായി ഇന്ത്യയിലേക്കുള്ള വിസ , എക്സിറ്റ് വിസ ,ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴയില്‍ ഇളവ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ എല്ലാവിധ സഹായവും നല്കി വരുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു .
സൗദിയില്‍ കുടുങ്ങി കിടക്കുന്ന 3000 ത്തോളം ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും . തിരികെ വരുവാന്‍ തയ്യാറാകുന്നവര്‍ക്ക് ടിക്കറ്റുകള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി ഹര്സ്മിര്ത്ത് കൗര്‍ ബാദല്‍ വ്യക്തമാക്കി .
Discussion about this post