ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന നിലപാടിലുറച്ച് മനിതി സംഘം . സുരക്ഷ നല്കിയാല് പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും മനിതി നേതാവ് ശെല്‍വി പറഞ്ഞു. അതേസമയം നാമജപ പ്രതിഷേധവും ശക്തമാവുകയാണ്. നിരവധി അയ്യപ്പഭക്തരാണ് പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പമ്പയിലെത്തിയ മനിതി സംഘം സന്നിധാനത്തേക്ക് നടന്നു കയറുകയായിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനിടെ ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറായില്ല. ഇതോടെ സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷമാണ് മനിതി സംഘം വലിയ നടപന്തലിലേക്ക് യാത്ര തുടങ്ങിയത്.
ബോഡിമെട്ട് ചെക് പോസ്റ്റ് വഴിയാണ് ഇവര്‍ സംസ്ഥാനത്തേക്ക് എത്തിയത്. കേരള അതിര്‍ത്തി കടന്ന മനിതി സംഘത്തിന്റെ വാഹനത്തിനുനേരെ പലയിടത്തും പ്രതിഷേധമുയര്‍ന്നു. 11.45ന് കട്ടപ്പനയിലും പാറക്കടവിലും വാഹനത്തിന് മുന്നില്‍ പ്രതിഷേധം തീര്‍ത്തവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി
Discussion about this post