ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ‘മനിതി’ എന്ന സംഘടനയിലെ പ്രവര്‍ത്തകരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണ സമിതി വ്യക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും സമിതി പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിന് മറുപടിയായിട്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇക്കാര്യം പറഞ്ഞത്.
‘മനിതി’യിലെ യുവതികളുടെ കാര്യത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണ സമിതി തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരത്തെ പറഞ്ഞത്. മലചവിട്ടാതെ തിരികെ പോകില്ലെന്ന നിലപാടാണ് ‘മനിതി’യിലെ യുവതികള്‍ എടുത്തിരിക്കുന്നത്.
അതേസമയം ദര്‍ശനത്തിനായി കര്‍ണാടകയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും കൂടുതല്‍ യുവതികള്‍ എത്തുമെന്ന് ‘മനിതി’ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വയനാട്ടില്‍ നിന്നും ആദിവാസി നേതാവ് അമ്മിണിയും എത്തുന്നതായിരിക്കും.
Discussion about this post