പമ്പയില്‍ നാമജപം നടത്തിയ അയ്യപ്പ ഭക്തന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ‘മനിതി’ എന്ന സംഘടനയിലെ യുവതികളെ തടഞ്ഞുകൊണ്ടായിരുന്നു ഭക്തര്‍ നാമജപ പ്രതിഷേധം നടത്തിയത്.
അതേസമയം ‘മനിതി’ സംഘടനയില്‍ നിന്നും വന്ന പതിനൊന്ന് യുവതികള്‍ പോലീസിന്റെ അകമ്പടിയോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തിരിക്കാന്‍ ശ്രമമുണ്ടായി. ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് തൊട്ട് പിന്നാലെ വലിയ സംഖ്യയില്‍ ഭക്തജനങ്ങള്‍ നാമജപവുമായി ഒത്തുകൂടുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതികള്‍ തിരിച്ച് പമ്പയിലെ ഗാര്‍ഡ് റൂമിലേക്ക് പോകുകയായിരുന്നു.
Discussion about this post