മുത്തലാഖ് പ്രാകൃതമായ ആചാരമെന്നും നിര്‍ത്തലാക്കണമെന്നും നസറുദ്ധിന് ഷാ . ദേശീയമാദ്ധ്യത്തിന് നല്കിയ അഭിമുഖത്തിലാണ് ഷാ ഇക്കാര്യം പറഞ്ഞത് .
” തീര്‍ച്ചയായും ദുര്വ്യഖ്യാനിക്കപ്പെട്ട ദുരാചാരം തന്നെയാണ് മുത്തലാഖ് . അത് ഇനിയും പിന്തുടരണമെന്ന അഭിപ്രായം എനിക്കില്ല . എനിക്കൊരിക്കലും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല . മനസ്സാക്ഷിക്കുത്തുമില്ല ” ഷാ പറയുന്നു .
മുത്തലാഖ് ശിക്ഷാര്ഹമാക്കണോ വേണ്ടയോ എന്നത് രാജ്യം വളരെക്കാലമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് . നിലവിലെ നിയമത്തില്‍ ഇത്തരമൊരു സംഭവം നടന്നാല്‍ ഭര്ത്താക്കന്മാര്ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷലഭിക്കും . മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമപരമായി വിരുദ്ധവുമായ ഒന്നാണെന്ന് സുപ്രീംക്കോടതി കഴിഞ്ഞവര്‍ഷം വിധിച്ചിരുന്നു .
Discussion about this post