ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു . മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം . ഷഹാപൂര്‍ സ്വദേശിയായ രാജേന്ദ്ര ഷിന്‍ഡേ ,റോഷ്നി , മക്കളായ രചന , അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
മാതാപിതാക്കളായ രാജേന്ദ്ര ഷിന്‍ഡേ ,റോഷ്നി എന്നിവരുടെ പരിക്കുകള്‍ ഗുരുതരമാണ് . കുട്ടികള്‍ക്ക് സാരമായ പരിക്ക് മാത്രമേ സംഭവിച്ചിട്ടുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു .
താന്‍ കട്ടിലില്‍ കിടന്നു ഉറങ്ങുകയായിരുന്നുവെന്നും ഭാര്യയും മക്കളും നിലത്ത് ഇരിക്കുകയായിരുന്നുവെന്നുമാണ് ഷിന്‍ഡേ ഡോക്ടര്‍മാരോട് പറഞ്ഞത് . ചാര്‍ജ് ചെയ്യുന്നതിനായി മൊബൈല്‍ ഫോണ്‍ ജനലിന് അരികിലാണ് വെച്ചിരുന്നത് . സ്വിച്ച് ഓണ്‍ ചെയ്യാനായി ഫോണ്‍ എടുക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത് .
പൊട്ടിത്തെറിയില്‍ തീ കര്‍ട്ടനിലേക്കും ബെഡ്ഷീറ്റിലേയ്ക്കും പടരുകയായിരുന്നു . ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത് .
Discussion about this post