പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 20 പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോളിന്റെ വില 70.76 രൂപയായി. ഡീസലിന്റെ വില 66.34 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 72.01 രൂപയും ഡീസലിന് 67.62 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 71.07 രൂപയും ഡീസലിന് 66.65 രൂപയുമാണ് വില.
2018ലെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയാണ് ഇന്നത്തേത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താഴുന്നതാണ് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post