ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് മലചവിട്ടാനെത്തിയ തമിഴ്നാട്ടിലെ സംഘടനയായ ‘മനിതി’യിലെ യുവതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സൂചന. വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘മനിതി’ സംഘത്തില്‍ നിന്നും ശബരിമല കയറാന്‍ വന്ന സംഘത്തിലെ തിലകവതി എന്ന യുവതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.
ഹാദിയ കേസില്‍ തിലകവതി നടത്തിയ ഇടപെടലുകളും മറ്റും എന്‍.ഐ.എ അന്വേഷിക്കുന്നതായിരിക്കും. നിയമ വിദ്യാര്‍ത്ഥിനിയായ തിലകവതിയുടെ സാമ്പത്തിക സ്രോതസ്സുകളും പരിശോധിക്കുന്നതായിരിക്കും. എന്‍.ഐ.എയുടെ തമിഴ്നാട് ധര്‍മ്മപുരി യൂണിറ്റാണ് ഇക്കാര്യം രഹസ്യമായി അന്വേഷിക്കുന്നത്.
ശബരിമല ദര്‍ശനം നടത്താന്‍ വേണ്ടി എത്തിയ സാഹചര്യത്തില്‍ പമ്പയില്‍ വെച്ച് ‘മനിതി’ സംഘത്തെ ഭക്തര്‍ തടഞ്ഞപ്പോള്‍ ഇവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ തീവ്ര സ്വഭാവമുള്ളതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് എന്‍.ഐ.എ ഇക്കാര്യത്തെക്കുറിച്ചുള്ള അന്വേഷണമാരംഭിച്ചത്.
ഇതിന് മുന്‍പ് ‘മനിതി’കള്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
Discussion about this post