വിഴിഞ്ഞം പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജുഡീഷ്യല്‍ കമ്മീഷന് ക്ലീന്‍ ചിറ്റ് നല്കി. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് അധ്യക്ഷനായ കമ്മീഷനാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്.
പദ്ധതിയെപ്പറ്റി സി.എ.ജി നല്കിയ റിപ്പോര്‍ട്ടിനെ കമ്മീഷന് തള്ളുകയാണുണ്ടായത്. വിഴിഞ്ഞം പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പദ്ധതിയില്‍ രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ കൃത്രിമം നടന്നുവെന്നാണ് ഉമ്മന്‍ ചാണ്ടിക്കെതിരെയുണ്ടായിരുന്ന ആരോപണം. വിഷയത്തില്‍ സി.എ.ജി നല്കിയ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി കെ.ബാബുവിനും എതിരായിരുന്നു.
Discussion about this post