കോട്ടയത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും കുടുംബത്തിന് നേരെ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ഇവരെ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് കുടുംബങ്ങളാണ് എട്ട് ദിവസമായി കോട്ടയം പാത്താമുട്ടം സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങാനാകാതെ ഇരിക്കുന്നത്. വടക്കേ ഇന്ത്യയിലേക്ക് ഭൂതക്കണ്ണാടി വെച്ചിരിക്കുന്നവര്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി നടത്തുന്ന ന്യൂനപക്ഷ ധ്വംസനം കണ്ടില്ലെന്നു നടിക്കുകയാണെന്നും കണ്ണന്താനം പറഞ്ഞു.
ഡിസംബര്‍ 23ന് കരോളിനിടെ അക്രമമുണ്ടായതിനെത്തുടര്ന്നായിരുന്നു കുടുംബങ്ങള്‍ പള്ളിയില്‍ അഭയം തേടിയവര്‍. കരോളിനിടെ ഒരു കൂട്ടം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരോള്‍ സംഘത്തെ ആക്രമിക്കുകയായിരു്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് നേരെ ശാരീരികമായും അതിക്രമമുണ്ടായെന്ന് ആരോപണമുണ്ട്. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇവര്‍ ഇപ്പോഴും ഭീഷണി മുഴക്കുകയാണ്.
ക്രിസ്മസ് അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിരിക്കുന്ന വേളയില്‍ സംഘത്തിലെ കുട്ടികള്‍ക്ക് സ്ക്ൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകാന്‍ കഴിഞ്ഞിട്ടില്ല. 12 വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്.
Discussion about this post