കാസര്‍കോഡ് ചേറ്റുകുണ്ടില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വനിത മതില് ഉയര്‍ത്താനായില്ല. ഒരു വിഭാഗം വനിതാ മതില് തടയുകയായിരുന്നു.. ഇതേതുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷം നടന്നു.
ബിജിപെആര്എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറുകയായിരുന്നു എന്നാണ് സിപരിഎം ആരോപണം. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. മഇതിനിടെ ചിലര്‍ റോഡരികില്‍ തീയിട്ടു. കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്ക്കുന്നു. കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.
സംസ്ഥആനത്തുടനീളം നടന്ന വനിതാ മതിലില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ മതമേലധ്യക്ഷന്മാര്, സമുദായ സംഘടന നേതാക്കള്‍, കന്യാസ്ത്രീകള്‍, സിനിമാ താരങ്ങള്‍, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകള്‍ തുടങ്ങി വിവിധ ജില്ലകളിലായി ലക്ഷക്കണക്കിന് സ്ത്രീകളാണ് മതിലില്‍ അണി ചേര്‍ന്നത്.
നാല് മണിക്ക് മുമ്പ് തന്നെ റോഡിന്റെ വശങ്ങളില് അണിനിരന്ന വനിതാ പ്രവര്‍ത്തകര്‍ കൃത്യം നാല്മണിക്ക് പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി.
കേരളത്തെ ഒരു ഭ്രാന്താലയമാക്കാന്‍ ഇനിയൊരിക്കലും അനുവദിക്കില്ല തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് അച്യുതാനന്ദന്, വൃന്ദ കാരാട്ട്, ആനി രാജ, തുടങ്ങിയവര്‍ അണി നിരന്നു.
ആരോഗ്യമന്ത്രി കെ.കെ ശൈലജ കാസര്‍ഗോഡ് ആദ്യ കണ്ണിയായി മാറിയപ്പോള്‍ തിരുവനന്തപുരത്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടായിരുന്നു അവസാന കണ്ണി.
Discussion about this post