തിരുവനന്തപുരം: കേരളത്തിലെ സ്ഥിതി 1959 ലേതിന് സമാനമാണെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കേരളത്തില്‍ ജനരോഷം പ്രകടമാണ്. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ഭരണകൂടം. ഇതിനെല്ലാം മറുപടിപറയേണ്ടിവരും. കപടതന്ത്രങ്ങളിലൂടെ തരംതാണ രീതിയിലാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. സത്യം ക്രൂരമായി കുഴിച്ചുമൂടപ്പെടുകയാണ്. കേരളത്തില്‍ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി നടത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ശബരിമലയില്‍ കയറിയ സ്ത്രീയുടെ സഹോദരന് പറഞ്ഞ കാര്യങ്ങള്‍ പൂഴ്ത്തിവെക്കപ്പെട്ടു. കേരളം സ്റ്റാലിന്റെ നാടാവുകയാണ്. കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ കൊണ്ടുവരും. ഈ പോരാട്ടത്തില്‍ ധര്‍മ്മം ജയിക്കും. കോടിയേരിയുടെ വാക്ക് കേള്‍ക്കേണ്ടവരല്ല ബി.ജെപിക്കാര്. കോടിയേരി അയാളുടെ തറവാട്ടില്‍ പോയി പറയുകയാണ് വേണ്ടത്. നിരാഹാര സമരം അനുഷ്ടിക്കുന്ന ശിവരാജന് 30 കൊല്ലം ജനപ്രതിനിധിയായ ആളാണ്. അദ്ദേഹത്തെ അപമാനിക്കാനുള്ള കോടിയേരിയുടെ ശ്രമം അനുവദിക്കില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post