രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് രാജ്യത്ത് പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70.22 രൂപയാണ് വില. ഡീസലിന്റെ വില 65.73 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.46 രൂപയും ഡീസലിന്റെ വില 67.01 രൂപയുമാണ്. കോഴിക്കോട് പെട്രോളിന്റെ വില 70.52 രൂപയും ഡീസലിന്റെ വില 66.04 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താഴ്ന്നതാണ് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post