കോഴിക്കോട് പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍. പേരാമ്പ്ര ലോക്കല്‍ സെക്രട്ടറി മാണിക്കോട് അതുല്ദാസാണ് അറസ്റ്റിലായത്.
പേരാമ്പ്രയിലാണ് മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടന്നത്. വര്‍ഗ്ഗീയ കലാപവും സംഘര്‍ഷവും ഉണ്ടാക്കുകയായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ലക്ഷ്യമെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ചത്തെ ഹര്‍ത്താലിനിടെയാണ് പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിന് നേരെ ആക്രമണം ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തെന്ന പ്രചരണം വസ്തുതാവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ.നേതാക്കള്‍ പറഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐല്ലേറ് നടത്തുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ ആക്രമണം വ്യക്തമായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റിയംഗമാണ് അതുല്‍ദാസ്.
Discussion about this post