കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ ദുഷ്‌ലാക്കെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയതോടെയാണ് വിവാദം ആരംഭിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം. ഇത് ഒരു പരിധിവരെ ശരിയാണെന്നായിരുന്നു നാട്ടുകാരുടെ വിലയിരുത്തലും. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നീട്ടികൊണ്ടു പോകാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ബൈപാസിന്റെ സൈഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാല്‍ മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചതോടെ യുഡിഎഫ് രംഗത്തെത്തി. കല്ലുംതാഴംമുതല്‍ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇതോടെ ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിച്ചു. ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത് ഇടതു സര്‍ക്കാരിന്റെ ശ്രമഫലമായാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെ എതിര്‍ത്ത് യുഡിഎഫും രംഗത്തെത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിര്‍മാണജോലികള്‍ ആരംഭിച്ചതെന്നുമായിരുന്നു എല്‍ഡിഎഫ് പറയുന്നത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സര്‍ക്കാര്‍ വന്നശേഷമാണെന്നായിരുന്നു അവരുടെ വാദം.
അതേസമയം യുഡിഎഫ്-എല്‍ഡിഎഫ് ഭരണകാലത്ത് അന്‍പത് ശതമാനം മുടക്കിയ പദ്ധതിയ്ക്ക് ബാക്കി അന്‍പത് ശതമാനം തുക നല്‍കിയത് മോദി സര്‍ക്കാറായിരുന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും മൗനം പാലിച്ചു. സംസ്ഥാനസര്‍ക്കാരും കേന്ദ്രവും 50:50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്. ഇതിനിടെ അവഗണനയില്‍ മനം നൊന്ത് കേന്ദ്രസര്‍ക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആരോപിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ടപ്പോള്‍ ജനുവരിയില്‍ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ ബിജെപിയും രംഗത്തെത്തി. ജനവരി 15 ന് നരേന്ദ്രമോദി എത്തി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതോടെ പദ്ധതിയുടെ ക്രെഡിറ്റ് ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും പോകുമെന്ന അസ്വസ്ഥതയിലാണ് ഇടത് വലത് മുന്നണികള്‍.
ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ. ബൈപ്പാസ് ഉദ്ഘാടനത്തിന് മേദിയെത്തുന്നതിന് പിന്നില്‍ ബി.ജെ.പി.യുടെ കൃത്യമായ ആസൂത്രണമുണ്ട് എന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയെ ഒഴിവാക്കി ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ജനുവരി പകുതിയോടെ കൊല്ലത്തെത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇങ്ങനെ രാഷ്ട്രീയ അവകാശവാദങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വ്യക്തമായിരിക്കുന്നത്.
ജനുവരി 15 ന് ബൈപ്പാസ് ഉദ്ഘാടന ചടങ്ങുകള്‍ നിര്‍വഹിച്ച ശേഷം കൊല്ലത്ത് നടക്കുന്ന ബിജെപി മഹാറാലിയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നാണ് വിവരം
Discussion about this post