ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ഗുണം ചെയ്യുന്ന സാമ്പത്തിക സംവരണത്തെ ചിലര്‍ എതിര്‍ത്തത് അപമാനകരമാണെന്ന് ബിജെപി സംസ്്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള.
സാമ്പത്തിക സംവരണ ബില്ലില്‍ എല്‍ഡിഎഫും യുഡിഎഫും എടുക്കുന്ന നിലപാട് അപമാനകരമാണ്. ഇന്ത്യയൊട്ടുക്ക് ഇതിന് അനുകൂലിക്കുമ്പോള്‍ എല്‍ഡിഎഫിലെയും യൂഡിഎഫിലെയും കക്ഷികള്‍ നിഷേധാത്മകമായ നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിച്ചത്. ഒവൈസിയോടൊപ്പം ഇവര്‍ ആ നിലപാട് സ്വികരിച്ചതെന്ന കാര്യം മറക്കരുതെന്നും ശ്രീധരന് പിള്ള ചൂണ്ടിക്കാട്ടി.
ശനിയാഴ്ച സംവരണ ബില്‍ പാസാക്കിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് കേരളത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് മനസിലായ സാഹചര്യത്തില്‍ ബിജെപി ബഹിഷക്കരണം നടത്തിയ മാധ്യമങ്ങള്‍ തെറ്റു തിരുത്താന്‍ തയ്യാറാകണമെന്നും ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. സിപിഎം ഫ്രാക്ഷന് ശക്തമായതിനാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയെ ബഹിഷ്ക്കരിച്ചു. മാധ്യമചരിത്രത്തില്‍ തന്നെ ഇത് അപമാനകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി അധ്യക്ഷന്റെ വാക്കുകള്‍. മാധ്യമങ്ങള്‍ തങ്ങളുടെ നിലപാട് പരിശോധിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ നടക്കുന്നത് ഇതൊക്കെയാണ്. അതുകൊണ്ടാണ് ക്രമസമധാന നില തകര്‍ന്നുവെന്ന് ബിജെപി പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post