ബഹിരാകാശ മേഖലയിലെ സ്വകാര്യ കമ്പനികളില്‍ ഭീമനായ എലണ്‍ മസ്കിന്റെ സ്പേയ്സ് എക്സിനെ കടത്തിവെട്ടാനായി ഐ.എസ്.ആര്.ഒ തയ്യാറെടുക്കുന്നു. വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് സ്റ്റേജുകളുള്ള നൂതന റോക്കറ്റ് ഈ വര്‍ഷം ഐ.എസ്.ആര്.ഒ പരീക്ഷിക്കുന്നതായിരിക്കും. ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു റോക്കറ്റ് വികസിപ്പിച്ചെടുക്കുന്നത്. ഇതിന് മുന്‍പ് വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ സ്പെയ്സ് എക്സ് പരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നും ഒരു പടി മുകളില്‍ വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് സ്റ്റേജുകളുള്ള റോക്കറ്റാണ് ഐ.എസ്.ആര്.ഒ വികസിപ്പിച്ചെടുക്കുന്നത്.
ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസത്തിലായിരിക്കും ഈ റോക്കറ്റിന്റെ പരീക്ഷണം നടക്കുക. ഈ റോക്കറ്റ് വിക്ഷേപിച്ച് കഴിഞ്ഞിട്ട് തിരികെ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ലാന്‍ഡിംഗ് പാഡില്‍ തിരിച്ചെത്തിക്കാനായിരിക്കും ശ്രമിക്കുക. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായിരിക്കും ലാന്‍ഡിംഗ് പാഡ് നിര്‍മ്മിക്കുക.
നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന മേഖലയില്‍ മുന്‍പിന്‍ നില്ക്കുന്ന കമ്പനിയാണ് സ്പേയ്സ് എക്സ്. വിപണിയിലെ 65 ശതമാനം ഓഹരിയും സ്പേയ്സ് എക്സിന്റെ പേരിലാണ്. നൂതന റോക്കറ്റ് ഇന്ത്യ വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞാല്‍ ഐ.എസ്.ആര്.ഒയുടെ ഓഹരി ശതമാനം വര്‍ധിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണക്ക് കൂട്ടല്‍.
Discussion about this post