പബ്ജിയുടെ സൗജന്യ പിസി പതിപ്പ് ഇറക്കാനൊരുങ്ങി ടെന്‍സെന്റ് . പബ്ജി ലൈറ്റ് എന്നാണു ഇതിന് പേര് നല്‍കിയിരിക്കുന്നത് . തായ്ലാന്ഡിലാണ് പബ്ജി ലൈറ്റ് പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത് . മറ്റു രാജ്യങ്ങളിലേക്കും അധികം വൈകാതെ തന്നെ പബ്ജി ലൈറ്റ് എത്തിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു . എന്നാല്‍ എന്നാണു റിലീസ് ചെയ്യുക എന്നത് അറിവായിട്ടില്ല .
നിലവില്‍ കമ്പ്യൂട്ടര്‍ വഴി കളിക്കാന്‍ സാധിക്കുന്ന പബ്ജി ഗെയിമിന്റെ ഭാരം കുറഞ്ഞ പതിപ്പാണ് പബ്ജി ലൈറ്റ് . വലിയ ഹാര്‍ഡ് വെയര്‍ സപ്പോര്‍ട്ട് ഇല്ലാത്ത കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പോലും ഈ ഗെയിം പ്രവര്‍ത്തിക്കും . ഇത് വഴി കൂടുതല്‍ പേരിലേക്ക് ഗെയിം പ്രചാരം നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം .
ഇന്ത്യയില്‍ പബ്ജി യുടെ സ്മാര്‍ട്ട് ഫോണ്‍ പതിപ്പിന് വലിയ സ്വീകര്യാതയാണ് ലഭിച്ചത് . വലിയ ഗ്രാഫിക്സ് സംവിധാനമുള്ള ശേഷിയുള്ള കണ്‍സോള്‍ ഗെയിമുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല . സാങ്കേതികപരിമിതികള്ക്കൊപ്പം ചിലവും വലിയൊരു ഘടകമായിരുന്നു . ഇത് മറികടക്കുവാന്‍ പബ്ജി ഗെയിം ലൈറ്റ് വരുന്നതോടെ പരിഹാരമാകും .
Discussion about this post