ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ ലഭിച്ചവരില്‍ പതിനഞ്ച് കര്‍ഷകരും. പരമ്പരാഗത കര്‍ഷകര്‍, ഉദ്യാന കര്‍ഷകര്‍, ഹൈ ടെക് കര്‍ഷകര്‍, ജൈവ കര്‍ഷകര്‍ തുടങ്ങി പതിനഞ്ചോളം കര്‍ഷകര്‍ ഇക്കൊല്ലം പത്മ പുരസ്കാരങ്ങള്‍ നല്കി രാഷ്ട്രം ആദരിച്ചവരില്പ്പെടുന്നു.
ചോളപ്പിഞ്ച് കൃഷിയ്ക്കും കൂണ് കൃഷി മേഖലയ്ക്കും നല്കിയ സംഭാവനകള്‍ക്കാണ് കണ്‍വാള്‍ സിംഗ് ചൗഹാനു പുരസ്കാരം നല്‍കിയത്. കാരറ്റ് കൃഷിയില്‍ സംഭാവനകല് നല്‍കിയതിനു വല്ലഭായ് വശ്രംഭായിയ്ക്കും കോളീഫ്ളവര്‍ മേഖലയിലെ സംഭാവനകള്‍ക്ക് ജഗദീഷ് പ്രസാദ് പരീഖിനും പത്മ പുരസ്കാരം നല്കി. അതിനൂതനമായ സാങ്കേതികവിദ്യകള്‍ കൃഷിയില്‍ അവലംബിച്ച് മികച്ച രീതികള്‍ സംഭാവന ചെയ്ത ഭരത് ഭൂഷണ് ത്യാഗി രാം ശരണ്‍ വര്‍മ്മ വെങ്കടേശ്വര റാാവു എന്നിവരും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
കമല പുജ്ഹരി, രാജ്കുമാരി ദേവി, ബാബുലാല്‍ ദഹിയ, ഹുകുംചന്ദ് പട്ടിദാര്‍ എന്നിവര്‍ക്ക് പരമ്പരാഗത കാര്‍ഷികവൃത്തിയിലെ മികച്ച സംഭാവനകള്‍ക്കും പരമ്പരാഗത വിത്തിനങ്ങള്‍ സംരക്ഷിയ്ക്കുന്നതിനുമാണ് പത്മ പുരസ്കാരങ്ങള്‍ നല്‍കിയത്. മൃഗസംരക്ഷണ മേഖലയില്‍ സുല്‍ത്താന്‍ സിംഗ്, നരേന് സിംഗ് എന്നിവര്‍ക്കാണ് പത്മശ്രീയ്ക്ക് അര്‍ഹരായവര്‍.
ജനങ്ങളില്‍ നിന്ന് ലഭിച്ച അന്‍പതിനായിരം നോമിനേഷനുകളില്‍ നിന്നാണ് പത്മ പുരസ്കാരത്തിനായി പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. സര്‍ക്കാരുകള്‍ പലവിധത്തില്‍ അഴിമതി നടത്തിപ്പോലും നല്കിവന്നിരുന്ന പത്മ പുരസ്കാരങ്ങള്‍ ഗവണ്മെന്റ് അവാര്‍ഡുകളില്‍ നിന്ന് ഇപ്പോള്‍ ജനങ്ങളുടേ അവാര്‍ഡായി മാറിയിരിയ്ക്കുന്നു.
എല്ലാ മേഖലയിലെ ജനങ്ങളേയും ഈ പുരസ്കാരങ്ങളില് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, ആരും ശ്രദ്ധിയ്ക്കാതെയിരിയ്ക്കുന്ന തിരസ്കൃതമായ ജനതയിലും സമൂഹത്തിലും നിന്ന് അനേകം പത്മപുരസ്കാര ജേതാക്കള്‍ ഉണ്ടാവുകവഴി എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം എന്ന മോദി ഗവണ്മെന്റ് മുദ്രാവാക്യം അന്വര്‍ത്ഥമാവുകയാണ്.
Discussion about this post