രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് 12 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 8 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.92 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 69.32 രൂപയാണ് വില.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.22 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 70.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 73.24 രൂപയും ഡീസലിന് 69.64 രൂപയുമാണ് വില.
രാജ്യതലസ്ഥാനമായി ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70.94 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 65.71 രൂപയുമാണ് വില.
Discussion about this post