കരസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ഇന്ത്യ 73,000 തോക്കുകള്‍ അടിയന്തരമായി വാങ്ങിക്കുവാന്‍ പ്രതിരോധമന്ത്രാലയം അനുമതിനല്‍കി . 3600 കിലോമീറ്റര്‍ വരുന്ന ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈന്യത്തിനായിട്ടാണ് തോക്കുകള്‍ വാങ്ങിക്കുന്നത് .
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിരോധമന്ത്രി നിര്‍മല സിതാരാമന്‍ അദ്ധ്യക്ഷതയിലുള്ള ഉന്നതതലസമിതിയാണ് അമേരിക്കന്‍ കമ്പനിയായ സിഗ്സവറില്‍ നിന്നും തോക്കുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത് .
വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളും അമേരിക്കയും സൈന്യത്തിനായി ഉപയോഗിക്കുന്ന തോക്കാണ് ഇത് . ഇവ അടിയന്തരമായി വാങ്ങാനാണ് പദ്ധതി . ഒരാഴ്ചയ്ക്കുള്ളില്‍ കരാറില്‍ അന്തിമതീരുമാനം കൈക്കൊള്ളും . കരാര്‍ നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം ഇന്ത്യയ്ക്ക് തോക്കുകള്‍ കൈമാറുമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ . പുതിയ തോക്ക് ലഭ്യമാക്കുന്നതോട് കൂടി കരസേന ഉപയോഗിക്കുന്ന ഇന്സാസ് തോക്കുകള്‍ ഒഴിവാക്കും .
Discussion about this post