ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച കരസേനാ ജവാന് ഔറംഗസേബിന്റെ പിതാവ് ഹനീഫ് ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നു. മരണാനന്തരം ശൗര്യ ചക്ര ലഭിച്ച ഔറംഗസേബിന്റെ പിതാവ് ജമ്മു കശ്മീരിലെ വിജയ്പൂരില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു. ഹനീഫിന്റെ മറ്റ് ചില പ്രാദേശിക നിവാസുകളുമുണ്ടായിരുന്നു. പാവപ്പെട്ടവരെ സഹായിക്കാനുള്ള മോദിയുടെ നിശ്ചദാര്‍ഢ്യമാണ് തന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ഹനീഫ് വ്യക്തമാക്കി.
2018ല്‍ പുല്‍വാമയിലെ കലംപോരയില്‍ നിന്നും ഭീകരവാദികള്‍ ഔറംഗസേബിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ബുള്ളറ്റുകള്‍ തുളഞ്ഞ് കയറിയ ഔറംഗസേബിന്റെ ശരീരം ഒരു പോലീസ് സംഘം കണ്ടെത്തുകയായിരുന്നു.
ഇന്ത്യയുടെ താല്പര്യങ്ങളെ പിന്തുണയ്ക്കുന്ന ബകര്‍വാള്‍ സമുദായത്തില്‍ പെട്ടയാളാണ് ഹനീഫ്. അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
Discussion about this post