പ്രായഭേദമന്യേ യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയകരമായ പബ്ജി ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി പതിനൊന്ന് വയസ്സുക്കാരന്റെ ഹര്‍ജി . മുംബൈ ഹൈക്കോടതിയില്‍ അഹദ് നിസാം എന്നാ വിദ്യാര്‍ഥിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത് .
ഗെയിം നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം . പബ്ജി അക്രമം , കയ്യേറ്റം , സൈബര്‍ ഭീഷണി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണു ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരിക്കുന്നത് .
ഇത്തരം സമാന ഗെയിമുകള്‍ നിരീക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ എത്തിക്ക്സ് കമ്മിറ്റി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട് . ചീഫ് ജസ്റ്റിസ് എന്‍.എച്ച് പാട്ടീല്‍ അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട് .
Discussion about this post