അരുണാചല്‍ പ്രദേശിന് കേന്ദ്ര സര്‍ക്കാര്‍ 44,000 കോടി രൂപയുടെ ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുന്‍ സര്‍ക്കാരുകള്‍ സംസ്ഥാനത്തെ അവഗണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും നിലവിലെ സര്‍ക്കാര്‍ ഇത് മാറ്റാന്‍ വേണ്ടിയാണ് ശ്രമിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. 44,000 കോടി രൂപ എന്ന തുക മുന്‍ സര്‍ക്കാര്‍ നല്കിയതിനെക്കാള് ഇരട്ടിയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം നടക്കാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ലെന്ന് മോദി പറഞ്ഞു.
സംസ്ഥാനത്ത് 4,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കില്ലടല്‍ ചടങ്ങ് മോദി ഇന്ന് നിര്‍വ്വഹിച്ചു. ഇത് കൂടെ 13,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് തുടങ്ങുന്നതായിരിക്കും.
ഹൊളൊങ്കിയില് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ തറക്കില്ലടല്‍ മോദി നിര്‍വ്വഹിച്ചു. 50 കൊല്ലം മുന്‍പാണ് തെസു വിമാനത്താവളം നിര്‍മ്മിക്കപ്പെട്ടതെന്നും എന്നാല്‍ ഒരു സര്‍ക്കാരും ഈ സംസ്ഥാനത്തെ ജനങ്ങളെ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവരുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി. നിലവിലെ സര്‍ക്കാര്‍ തെസു വിമാനത്താവളത്തില്‍ 125 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മോദി ചൂണ്ടിക്കാട്ടി.
സൗഭാഗ്യ പദ്ധതിയിലൂടെ അരുണാചലിലെ എല്ലാ ഗൃഹങ്ങളിലും വൈദ്യുതി എത്തിയെന്ന് മോദി പറഞ്ഞു. ഇന്ന് അരുണാചല്‍ നേടിയത് നാളെ രാജ്യത്തെ എല്ലാ പ്രദേശങ്ങളും നേടുമെന്ന് മോദി പറഞ്ഞു. 110 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. കൂടാതെ ഇട്ടാനഗറില്‍ 50 ആരോഗ്യ കേന്ദ്രങ്ങളും മോദി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിയെ അരുണാചലിലെ 1,000 ഗ്രാമങ്ങള്‍ റോഡ് മാര്ഗ്ഗത്താല് ബന്ധിപ്പിക്കപ്പെട്ടുവെന്ന് മോദി പറഞ്ഞു. കൂടാതെ ഇട്ടാനഗറില്‍ റെയില്‍വെ സംവിധാനവും നിലവില്‍ വന്നു. റോഡ്, റെയില്‍ ഗതാഗതം പുരോഗമിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതത്തിലും പുരോഗതി ലഭിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി.
Discussion about this post