റാഫേല്‍ ഇടപാടില്‍ സി.എ.ജിയുടെ റിപ്പോര്‍ട്ട് രാജ്യസഭയില്‍. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചത്. യു.പി.എ സര്‍ക്കാര്‍ മുന്നോട്ട് വെച്ച കരാറിനെക്കാള്‍ 17.08 ശതമാനം പണം ലാഭിക്കാന്‍ നിലവിലെ കരാറിന് സാധിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. യു.പി.എയുടെ കരാറിലെ വിലയില്‍ നിന്നും 2.86 ശതമാനം കുറവാണ് നിലവിലെ കരാറിനുള്ളതെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.
ഇത് കൂടാതെ വിമാനങ്ങളുടെ കൈമാറലിനെ സംബന്ധിച്ച സമയത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. യു.പി.എ കൊണ്ടുവന്ന കരാറിനെക്കാള്‍ വേഗത്തില്‍ എന്‍.ഡി.എയുടെ കരാറിലൂടെ ആദ്യ 18 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കും. 5 മാസം മുന്‍പ് തന്നെ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ ലഭിക്കുന്നതായിരിക്കും.
യു.പി.എ സര്‍ക്കാര്‍ മുന്നോട്ട് വെച്ച 126 വിമാനങ്ങളുടെ കരാര്‍ റദ്ദാക്കാനുള്ള ശുപാര്‍ശ മാര്‍ച്ച് 2015ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സംഘം മുന്നോട്ട് വെച്ചുവെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. ദസോള്‍ ഏവിയേഷന്‍ ഏറ്റവും കുറഞ്ഞ വിലയല്ല ലേലത്തില്‍ മുന്നോട്ട് വെച്ചതെന്ന കാരണത്താലാണിത്. ഇത് കൂടെത ലേല ചടങ്ങള്‍ ഇ.എ.ഡി.എസ് (യൂറോപ്പ്യന്‍ എയറൊണോടിക്സ് ഡിഫന്‍സ് ആന്‍ഡ് സ്പേയ്സ് കമ്പനി) പാലിച്ചില്ലെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Discussion about this post