ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ച രണ്ട് യുവതികളെ തിരിച്ചിറക്കി. മരക്കൂട്ടം വരെ മലകയറി എത്തിയ ഇവരെ പോലിസ് തിരിച്ചിറക്കി. ഭക്തരുടെ പ്രതിഷേധം ഭയന്നാണ് പോലിസ് നടപടി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി പോലിസ് യുവതികളെ തിരിച്ചയക്കുകയായിരുന്നു.
ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അറിയാതെ എത്തിയതാണെന്നാണ് യുവതികള്‍ പോലിസിനോട് പറഞ്ഞത്. ഒപ്പമുള്ളവര്‍ ദര്‍ശനം നടത്തി തിരിച്ചെത്തിയ ശേഷം ഇവരൊടൊപ്പം യുവതികള്‍ മടങ്ങി. ആന്ധ്ര സ്വദേശിനികളാണ് ഇരുവരും. ഇന്നലെ രാത്രിയായിരുന്നു സംഭവം.
Discussion about this post