പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദുവിനെ ടി.വി പരിപാടിയായ ‘ദ കപില്‍ ശര്‍മ്മ’ ഷോയില്‍ നിന്നും പുറത്താക്കി. ഭീകരവാദികളുടെ പ്രവര്‍ത്തനത്തിന് രാഷ്ട്രങ്ങളെ ഉത്തരവാദികളാക്കാന്‍ സാധിക്കില്ലെന്നായിരുന്നു നവ്ജോത് സിംഗ് സിദ്ദു നടത്തിയ പ്രസ്താവന. ഇതില്‍ പരിപാടി നടത്തുന്ന ചാനലിന് വിരോധമുള്ളതിനാലാണ് സിദ്ദുവിനെ മാറ്റാന്‍ തീരുമാനിച്ചത്.
ഭീകരവാദികള്‍ക്ക് മതവും ജാതിയുമില്ലെന്ന് നവ്ജോതി സിംഗ് സിദ്ദു പറഞ്ഞു. എല്ലാ സ്ഥാപനങ്ങളിലും മോശപ്പെട്ടവരുണ്ട്. എല്ലാ രാഷ്ട്രങ്ങളിലുമുണ്ട്. ഇവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇവരുടെ പ്രവൃത്തികള്‍ക്ക് വ്യക്തികളെ ഉത്തരവാദിയാക്കാന്‍ സാധിക്കില്ലെന്ന് നവ്ജോത് സിംഗ് സിദ്ദു പറഞ്ഞു.
അതേസമയം ട്വിറ്ററില്‍ നവ്ജോത് സിംഗ് സിദ്ദുവിനെ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിന് ട്രെന്‍ഡിംഗാണ്. #boycottsidhu എന്ന ഹാഷ്ടാഗാണ് ഇതിനുപയോഗിക്കുന്നത്. ഇത് കൂടാതെ കപില്‍ ശര്‍മ്മ ഷോ നടത്തുന്ന സോണി ടി.വിക്കെതിരെയും ബഹിഷ്കരണത്തിനാഹ്വാനമുണ്ട്. പരിപാടിയിലെ സ്ഥിരം അതിഥിയാണ് നവ്ജോത് സിംഗ് സിദ്ദു.
#UnsubscribeSonyTv
Boycott #NavjotSinghSidhu— Ro Jo (@RoJosh) February 15, 2019
https://twitter.com/vyashit/status/1096366072221974529
@KapilSharmaK9 remove @sherryontopp from your show. Or we will boycott #TheKapilSharmaShow . I request everyone to start campaign against Siddhu and against The Kapil Sharma Show. @SonyTV
— Chandan Kumar (@torched_brain) February 15, 2019
https://twitter.com/dineshjoshi70/status/1096467972477071362
Discussion about this post