തിരുവന്തപുരം:കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.കൊലപാതകം സിപിഎമ്മിന്റെ അറിവോടെയല്ല എന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Discussion about this post