പബ്ജി ഗെയിം കളിക്കുന്നതിനിടയില്‍ ഫോണിലെ ചാര്‍ജ് തീര്‍ന്നതില്‍ മാനസിക നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് സഹോദരി ഭര്‍ത്താവിനെ കുത്തി . മഹാരാഷ്ട്രയിലെ താനെയില്‍ കൊല്ഷെവാടി യിലാണ് സംഭവം.
രജനീഷ് രാജ്ബാര്യെന്ന യുവാവ് സഹോദരി ഭര്‍ത്താവായ ഒ.എം ബാവ്ധാക്കാറിനെനെയാണ് കത്തി ഉപയോഗിച്ച് ആക്രമിച്ചത് . ഫെബ്രുവരി 7 ന് നടന്ന സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസ് ഫയല്‍ ചെയ്യുന്നത് ഫെബ്രുവരി 14 നാണ് .
വീട് മുഴുവന്‍ ചാര്‍ജര്‍ തിരഞ്ഞിട്ട് കാണാതെയായതില്‍ അരിശം മൂത്ത രാജ്ബാര്‍ സഹോദരിഭര്‍ത്താവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു . രാജ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്തു .
Discussion about this post