കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരിക്കാതിരിക്കുന്ന സാംസ്കാരിക നായകന്മാരെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സാംസ്കാരിക നായകനാരെ പരിഹസിച്ചത്.’നമ്മുടെ സാംസ്കാരിക നായകരെ പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണെന്നും ജയശങ്കര്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ:
സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?
തൃശൂരെ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി.
ചെയര്മാന് അതേറ്റുവാങ്ങാന്‍ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ കാറിനു മേല്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു കൃതാര്‍ത്ഥരായി.
കാസര്‍കോട് ജില്ലയില്‍ രണ്ടു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തെ പറ്റി നമ്മുടെ മതേതര- ജനാധിപത്യ- പുരോഗമന സാംസ്കാരിക നായകര്‍ പുലര്‍ത്തുന്ന മൗനമാണ് യൂത്തന്മാരെ പ്രകോപിപ്പിച്ചത്. നട്ടെല്ലിന് പകരം ഉപയോഗിക്കാനാണത്രേ, വാഴപ്പിണ്ടി.
യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നമ്മുടെ സാംസ്കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണ്. ലോക്കല്‍ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാന്‍ നിവൃത്തിയുള്ളൂ. അതുകൊണ്ട് സോറി, എച്ചൂസ് മീ…
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1906946939435023/?type=3&__xts__%5B0%5D=68.ARDel76zx2Ktz9rY0651OqsydEdU1-dx0kgsBVMjHbFyf-xRttFiNY124h-ZVmErT2ngGcWXf12UveO8-fg76lZ2_z9QtZj8Sbzp5Z2KW6thqz8Odj1zpO9QzqrWcPlt_Ibzn9rayY_C6_bCXdAs0nVk6KGUu0gzHZ3KOyys9C365QvXhuWtwxamgU1usI3iz6mluPFgYg2TJ54Ne_wB_oSJpcrTAtda8a0MRV1zY4wF8BEECxiZr14jQWRE0biCSPurGJn3gcOMQ0yU2W8gu-2cjNI6S8akMAwd52CBdMW_0lK0Dc81hSbDZLF07ZGb9dyC1M8pTk0WGmpbdl5dtOEMrg&__tn__=-R
Discussion about this post