പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്ഷ് മുഹമ്മദ് ഭീകരവാദ പരിശീലന ക്യാമ്പുകളെ ഇന്ത്യ ലക്ഷ്യമിട്ടിരുന്നുവെന്ന് സമ്മതിച്ച് ജയ്ഷ് മുഹമ്മദ് തലവന്‍ മസൂദ് അസര്‍. എന്നാല്‍ ഇന്ത്യയുടെ ആക്രമണത്തില്‍ ഭീകരര്ക്കൊ തന്റെ കുടുംബാഗങ്ങള്ക്കൊ ഒന്നും പറ്റിയിട്ടില്ലെന്നും മസൂദ് അസര്‍ പറഞ്ഞു.
ജയ്ഷ്-ഇ-മുഹമ്മദിന്റെ കശ്മീരിലെയും അഫ്ഗാനിസ്ഥാനിലെയും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന മൗലാന അമ്മറെയും മസൂദ് അസറിന്റെ സഹോദരന് തല്‍ഹ സെയ്ഫിനെയും ഇന്ത്യ ലക്ഷ്യമിട്ടിരുന്നു.
രണ്ടാം മിന്നലാക്രമണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ ആക്രമണത്തില്‍ 300ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ വാദിക്കുന്നു. 12 മിറാഷ് 2000 വിമാനങ്ങളുപയോഗിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്.
Discussion about this post