പ്രകോപനപരമായ നീക്കങ്ങള്‍ തുടര്‍ന്നുകൊണ്ട് പാക്കിസ്ഥാന്. ജമ്മു കശ്മീരിലെ പൂഞ്ച്, കൃഷ്ണാ ഘാട്ടി മേഖലകളിലെ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന് വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ പറന്നു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് 1 മണിക്കാണ് സംഭവം നടന്നത്.
ഇതോടെ 24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയാണ് പാക്കിസ്ഥാന് വ്യോമസേന ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്.
ബുധനാഴ്ച ഇന്ത്യയുടെ നിയന്ത്രണരേഖ മറികടന്ന് വന്ന ഒരു പാക്കിസ്ഥാന് യുദ്ധവിമാനത്തെ ഇന്ത്യ വെടിവെച്ചിട്ടിരുന്നു.
Discussion about this post