ഡല്‍ഹിയില്‍ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് മുന ആംആദ്മി പാര്‍ട്ടി അംഗം യോഗേന്ദ്ര യാദവ്.ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീം ജുങിന്റെ പ്രവൃത്തികളില്‍ അത്ഭുതപ്പെടാനില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റ് എന്നോണമാണ് അദ്ദേഹം പ്രവര്ത്തിക്കുന്നതെത്തും യോഗേന്ദ്ര യോദവ് ആരോപിച്ചു.
പ്രശ്നത്തിന് എഎപി സര്‍ക്കാര്‍ ഉര്ത്തുന്ന് വാദങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഏതു സര്‍ക്കാരിനും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എഎപിയുടെ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതായി കരുതുന്നില്ല്. അഴിമതിക്കെതിരായ നീക്കത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന നിലയില്‍ കെജ്രിവാള് എന്നും ഓര്‍മ്മിക്കപ്പെടും എന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
അഭിപ്രായഭിന്നതകളുടെ പേരില്‍ എഎപിയില്‍ പുറത്തുവന്ന നേതാക്കളില്‍ പ്രമുഖനാണ് യോഗേന്ദ്ര യാദവ്. പ്രശാന്ത് ഭൂശണുമായി ചേര്‍ന്ന് സ്വരാജ് ഏഭിയാന് എന്ന് സംഘടനയുടെ ഭാഗമായാണ് യാദവ് പ്രവര്‍ത്തിക്കുന്നത്.
Discussion about this post