40 ജവാന്മാര് ജീവന്‍വെടിഞ്ഞ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമികഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ് അല്ലെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഖുറേഷി . ബ്രിട്ടീഷ് മാധ്യമസ്ഥാപനത്തിന് നല്കിയ അഭിമുഖത്തിലാണ് ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് അല്ലെന്നു ഖുറേഷി പറഞ്ഞത് .
” ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട് , ജയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവര്‍ പക്കിസ്ഥാനിലുണ്ട് . ജയ്ഷെ തലവന്മാരെ കണ്ടുമുട്ടിയിരുന്നു . ഭീകരാക്രമണം നടത്തിയത് അവരാണെന്ന് ജയ്ഷെ മുഹമ്മദ് സമ്മതിച്ചിട്ടില്ല ” ഖുറേഷി പറഞ്ഞു .
കഴിഞ്ഞ ദിവസം ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് പാക്കിസ്ഥാന് സമ്മതിച്ചിരുന്നു . ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെ നിരുത്തരവാദിത്തമായി പെരുമാറുകയാണെന്നും യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം ആത്മഹത്യാപരമാണ് എന്നും ഖുറേഷി ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു .
Discussion about this post