പാക്കിസ്ഥാന്റെ പക്കല്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് ഭഗ്വാന് മഹാവീര്‍ അഹിംസാ പുരസ്കാരം നല്‍കുന്നതായിരിക്കും. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ വ്യക്തിയായിരിക്കും അഭിനന്ദന്. അഖില ഭാരതീയ ദിഗംബര്‍ ജയിന് മഹാസമിതിയാണ് ഈ പുരസ്കാരം നല്‍കുന്നത്.
സമിതിയുടെ ചെയര്‍പേഴ്സണായ മനീന്ദ്ര ജയിനാണ് ഇക്കാര്യം ഡല്‍ഹിയില്‍ വെച്്ച അറിയിച്ചത്. 2.51 ലക്ഷം രൂപയും ഒരു മെമെന്റോയും, ഒരു ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാവീര്‍ ജയന്തി ദിനമായ ഏപ്രില്‍ 17നാണ് പുരസ്കാരം അഭിനന്ദന് നല്‍കുക.
പാക്കിസ്ഥാന് സൈന്യത്തിന്റെ പിടിയിലാകുന്നതിന് മുന്‍പ് അഭിനന്ദന് പാക്കിസ്ഥാന്റെ യുദ്ധ വിമാനമത്തെ വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിനായിരുന്നു അദ്ദേഹം തിരികെ ഇന്ത്യയിലെത്തിയത്.
Discussion about this post