കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മില്‍ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. യോഗത്തില്‍ പി സതീദേവിയുടെയും പി.എ മുഹമ്മദ് റിയാസിന്റെയും വി ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി ജയരാജനെ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റും ജയരാജന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു.
നിലവില്‍ എംഎല്‍എയായവരെ ലോകസഭ തെരഞ്ഞെടുപ്പില്‍ പരീക്ഷിക്കാനും സിപിഎം തീരുമാനിച്ചു. പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിനെയും, കോഴിക്കോട് എ പ്രദീപ് കുമാറിനെയും മത്സരിപ്പിക്കാനാണ് തീരുമാനം.
നിലവില്‍ ആറന്മുള എംഎല്‍എയാണ് വീണ ജോര്‍ജ്ജ്.കോഴിക്കോട് നോര്‍ത്ത് എംഎല്‍എയാണ് എ പ്രദീപ് കുമാര്‍. ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ എംഎ ആരിഫ് സ്ഥാനാര്‍ത്ഥിയാകും.
നാല് സിറ്റിംഗ് എപിമാരെയും സിപിഎം മത്സരിപ്പിക്കുന്നുണ്ട്. നേതാക്കളില്ലാത്തത് കൊണ്ടാണോ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതെന്ന ചോദ്യവുമായി എതിര് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഇവരാരും ജയിക്കാന്‍ പോകുന്നില്ല എന്നത് കൊണ്ട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യം വരില്ലെന്ന് സോഷ്യല്‍ മീഡിയയും പരിഹസിക്കുന്നു.
എറണാകുളത്ത് മുന്‍ എംപി പി.രാജീവും ചാലക്കുടിയില്‍ സിറ്റിങ് എംപി ഇന്നസെന്റും മത്സരിക്കുമെന്നാണ് സൂചന. എന്നാല്‍ ഇന്നസെന്റിനെതിരെ ചാലക്കുടി മണ്ഡലം കമ്മറ്റി യോഗത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പി രാജീവ് ഇന്നസെന്റിന് പകരം സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.
ഡോ. സിന്ധുമോള്‍ ജേക്കബ് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കോട്ടയം മണ്ഡലത്തിന്റെ കാര്യത്തില്‍ പക്ഷേ അവസാന തീരുമാനമായിട്ടില്ലെന്നാണു സൂചന. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ പേരും സജീവപരിഗണനയിലാണ്. പി.ജെ ജോസഫ് എല്ഡിഎഫിലേക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ കോട്ടയം മണ്ഡലം വിട്ടു കൊടുക്കാനും ആലോചനയുണ്ട്.
പൊന്നാനി മണ്ഡലത്തില്‍ തവനൂര്‍ എംഎല്‍എ വി. അബ്ദുറഹിമാനാകും സ്ഥാനാര്‍ഥിയെന്നും സൂചനയുണ്ട്. കൊല്ലം. കാസര്‍കോട് മണ്ഡലങ്ങളില്‍ കെ. എന്‍. ബോലഗോപാല്‍, കെ.പി സതീശ്ചന്ദ്രന്‍ എന്നിവര്‍ തന്നെ മത്സരിക്കും.
Discussion about this post