മൊബൈല്‍ ഫോണുകളുടെ ഉപയോഗവും, മൊബൈല്‍ ടവറുകളും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പഠനം .കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ധനസഹായത്തോടെ കൊച്ചി സ്വദേശി ശാസ്ത്ര പ്രസ്ഥാനമാണ് ഈ പഠനം നടത്തിയത്.
കൊച്ചി, തിരുവനന്തപുരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. വി.പി.എന്‍ നമ്പൂതിരി, ബിന്ദു ജി, വിജേഷ് കെ.ആര്, ഹൃദ്യ ബി കുറുപ്പ് എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. 90% കൊച്ചി പ്രദേശത്തും റേഡിയേഷന് കൂടിയ അളവിലും ചില സ്ഥലങ്ങളില്‍ അത് അപകടകരമാം വിധം ഉയര്‍ന്നതുമാണെന്നാണ് സംഘം കണ്ടെത്തി
. അലൂമിനിയം പോലെയുള്ള ലോഹങ്ങള്‍ മൊബൈല്‍ ടവര്‍ റേഡിയേഷനുള്ള ഫലപ്രദമായ കവചമായി ഉപയോഗിക്കാമെന്നും ഇവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റേഡിയേഷന് കുറയ്ക്കുന്നതിനായി ചില നിര്‍ദേശങ്ങളും സംഘം പറയുന്നുണ്ട്. 1. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം പുതിയ ടവറുകള്‍ക്ക് അനുമതി നല്‍കുക. അതോടൊപ്പം അവയെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനവും കൊണ്ടുവരണം. 2. മരങ്ങള്‍ക്കും ചെടികള്‍ക്കും ഒരു പരിധി വരെ റേഡിയേഷന് തടയാന്‍ കഴിയുമെന്നതിനാല്‍ കൂടുതല്‍ ചെടികളും മരങ്ങള്‍ ഉള്ള സ്ഥലത്ത് ടവറുകള്‍ സ്ഥാപിക്കാം 3.മൊബൈല്‍ ഫോണിന്റെ എസ്.എ.ആര് 1.6 ആയി പരിമിതപ്പെടുത്തണം. 4. സ്കൂളുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കോളനികള്‍ എന്നിവയുടെ 400 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാതിരിക്കുക. 5. മൊബൈല്‍ ടവറുകളുടെ സ്ഥാപനവും പരിപാലനവുമായി ബന്ധപെട്ട മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ കാലാനുസൃതമായി പരിഷ്കരിക്കുകയും അത് വ്യക്തമായി പാലിക്കുകയും വേണം. 6. മൊബൈല്‍ ടവര്‍ റേഡിയേഷനുള്ള ഫലപ്രദമായ കവചമായി ഉപയോഗിക്കാവുന്ന ലോഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും മറ്റു കവച സാധ്യതകളെക്കുറിച്ച് പഠനം നടത്തുകയും വേണം. 7. ഈ പഠനത്തിന്റെ കണ്ടെത്തലായ ഒരു പ്രോട്ടോ ടൈപ്പ് ആന്റിന പരീക്ഷിക്കാവുന്നതും നിലവിലുള്ള ടവറുകളുടെ പവര്‍ നിശ്ചിത പരിധിക്കുള്ളില്‍ തന്നെയാകാന്‍ ശ്രദ്ധിക്കുകയും വേണം.
Discussion about this post