ഭീകരവാദത്തെ പാക്കിസ്ഥാന് തങ്ങളുടെ രാഷ്ട്രത്തിന്റെ നയമാക്കി മാറ്റിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിമര്‍ശിച്ചു. പാക്കിസ്ഥാന് ഭീകരര്‍ക്ക് സഹായവും, പരിശീലനവും നല്‍കുന്നുണ്ടെന്നും അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നുണ്ടെന്ന് വെങ്കയ്യ നായിഡു ആഞ്ഞടിച്ചു. പാരഗ്വെയിലെ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് തങ്ങളുടെ അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് സ്ഥാപിക്കാന്‍ താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാന് ഒരിക്കലും ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്ക് ഭീകരവാദത്തെ ചെറുക്കാനുള്ള കെല്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലാകോട്ട് ആക്രമണം ഇതിന്റെ ഉത്തമ ഉദാഹരണമാണെന്നും ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ഒരു പാക് പൗരന് പോലും കൊല്ലപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ചോദിക്കുന്നവര്‍ പാക്കിസ്ഥാനില്‍ ചെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ പാരഗ്വെ സന്ദര്‍ശനത്തിലാണ് വെങ്കയ്യ നായിഡു. ഇതിന് ശേഷം കോസ്റ്റ റിക്കയും അദ്ദേഹം സന്ദര്‍ശിക്കുന്നതായിരിക്കും.
Discussion about this post