സിനിമയുടെ തിരക്കിലായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന് സുരഷ് ഗോപി. തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. അതിനാല്‍ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തോ, കൊല്ലത്തോ സുരേഷ് ഗോപിയെ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി നിലപാട് വ്.ക്തമാക്കിയതൊടെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് തന്നെ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന സൂചനയുണ്ട്.
നേതൃത്വവും കുമ്മനത്തെ തന്നെയാണ് ലക്ഷ്യമിടുന്നത്. പ്രഥമപരിഗണന നല്‍കുന്നതും അദ്ദേഹത്തിനാണ്.
Discussion about this post