ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് പരം വീര ചക്രം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മോദിയുമായി നടന്ന ഒരു യോഗത്തിലാണ് എടപ്പാടി പളനിസ്വാമി കത്ത് കൈമാറിയത്. തമിഴ്നാട് സ്വദേശിയായ അഭിനന്ദന്റെ പേരില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
പാക്കിസ്ഥാന് സൈന്യത്തിന്റെ പിടിയിലാപ്പോള്‍ അഭിനന്ദന് വര്ദ്ധമാന് അസാമാന്യ ധൈര്യം കാഴ്ച വെച്ചുവെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. രാജ്യത്തെ ഏറ്റവും പരമമായ സൈനിക ബഹുമതിയാണ് പരം വീര ചക്രം.
Discussion about this post