കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ സഥാനം രാജിവെച്ചത് ഇന്നലെയാണ്.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിനും വന്നു കൊണ്ടിരിക്കുന്നത്.എന്നാല്‍ ബിജെപി ഇതുവരെയും സ്ഥാനാര്‍തഥി പട്ടിക പുറത്ത് വിട്ടിട്ടില്ല.
എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്കൊന്നും കാത്തു നില്‍ക്കാതെ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ വോട്ട് അഭ്യര്‍ത്ഥന തുടങ്ങി കഴിഞ്ഞു. കുമ്മനം രാജശേഖരനായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ ചുമരുകളില്‍ നിറയുകയാണ്.
ബിജെപിക്ക് വിജയസാധ്യതയുള്ള തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആര്‍എസ്എസ് നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഇതോടെ തിരുവനന്തപുരത്ത് വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക എന്നതില്‍ സംശയമില്ല.സിറ്റിംഗ് എം.പിയായ കോണ്‍ഗ്രസിന്റെ ശശി തരൂരും സിപിഐയുടെ സി.ദിവാകരനും കൂടിയാണ് കുമ്മനത്തിനെതിരെ മത്സരിക്കുന്നത്
Discussion about this post