ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത് എന്നും സിനിമയ്ക്ക് പോകരുതെന്നും വിലക്ക് ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദുചെയ്തു . ഇത്തരം വ്യവസ്ഥകള്‍ മൌലികാവകാശങ്ങള്‍ ലംഘിക്കുന്നത് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി . ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖിന്റെ ഉത്തരവ് . തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന അഞ്ജിത കെ ജോസ് , റിന്‍സ തസ്നി എന്നിവര്‍ നല്കിയ ഹര്‍ജിയില്‍മേലാണ് ഉത്തരവ് .
ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം , പ്രകടനം , യോഗം എന്നിവയില്‍ പങ്കെടുക്കരുത് , വാര്ഡന് അനുവദിക്കുന്ന ദിവസം മാത്രമേ സിനിമയ്ക്ക് പോകാവു , സെക്കന്റ് ഷോ യ്ക്ക് പോകാന്‍ പാടില്ല എന്നിങ്ങനെയുള്ള നിരവധി വ്യവസ്ഥകള്‍ ചോദ്യം ചെയ്താണ് ഹര്‍ജിയില്‍ പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തത്.
ഇന്ത്യയിലെ ഏത് പൗരനും അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്താനും ആശയങ്ങള്‍ പ്രകടിപ്പിക്കുവാനും മൗലികാവകാശമുണ്ട്.രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വിലക്ക് മൗലികവകാശ ലംഘനമാണ് അത് കൊണ്ട് ആ വ്യവസ്ഥ റദ്ദു ചെയ്യുകയാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു .
സിനിമ കാണുന്നതും ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ് . അതിനേത് ഷോയ്ക്ക് പോകണം എന്നൊക്കെ വിദ്യാര്‍ഥിനികള്‍ക്ക് തീരുമാനിക്കാം . ഇതില്‍ മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ സാധിക്കില്ല . ഇത്തരം മൌലികാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാറ്റി .
Discussion about this post